ല്ല ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഏതു തരം ഭക്ഷണവും രുചിക്കാന്‍ നാം തയ്യാറാവും. നാം കഴിക്കുന്ന ഭക്ഷണത്തിന് ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കാന്‍ കഴിയുമെങ്കിലോ?ചര്‍മത്തിന്റെ ചുളിവുകള്‍ അകറ്റി മൃദുത്വവും തിളക്കവും സൗന്ദര്യവും വര്‍ധിപ്പിക്കുന്ന ചില അത്ഭുതരുചികള്‍

1. ഡാര്‍ക്ക് ചോക്കലേറ്റ്

Chocolate

ഡാര്‍ക്ക് ചോക്കലേറ്റ് ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് ചര്‍മത്തിനുണ്ടാകുന്ന താപനം കുറയ്ക്കുന്നു. ചര്‍മത്തിലെ ജലാംശം കാക്കുന്നതിനൊപ്പം ചുളിവുകള്‍ വരാതെ സംരക്ഷിക്കും. അങ്ങനെ നിങ്ങള്‍ക്ക് ചെറുപ്പം നിലനിര്‍ത്താം.

walnut2. വാല്‍നട്ട്

ധാതുക്കളുടേയും പോഷകങ്ങളുടേയും ഉത്തമ കലവറയാണ് വാല്‍നട്ട് എന്ന ഫലം. ഉണക്കിയെടുക്കുന്ന വാല്‍നട്ട് ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം തിളക്കവും വര്‍ധിപ്പിക്കുന്നു ഈ കുഞ്ഞന്‍ ചങ്ങാതി.

3. സിട്രസ് പഴങ്ങള്‍citric fruits

നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങള്‍ വിറ്റാമിന്‍ സി, അമിനോ ആസിഡ് തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ്. രക്തപ്രവാഹം കൂട്ടാന്‍ ഈ പഴങ്ങള്‍ക്ക് കഴിയും. ഇത് ചര്‍മത്തിന് കൂടുതല്‍ ഉന്മേഷവും പുതുമയും നല്‍കും. എണ്ണമയമുള്ളതും കറുത്ത പാടുകളുള്ളതുമായ ചര്‍മക്കാര്‍ക്ക് ഈ പഴങ്ങള്‍ വളരെ നല്ലതാണ്.

Almonds4. ബദാം

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ള ബദാം ചര്‍മ സംരക്ഷണത്തിന് വളരെ നല്ലതാണ്. വിറ്റാമിന്‍ ഇ യുടേയും ഫാറ്റി ആസിഡിന്റേയും സങ്കലനം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. തിളങ്ങുന്ന ചര്‍മം നല്‍കാന്‍ വളരെ നല്ലതാണ് ബദാം.

5. ഗ്രീന്‍ ടീ

green tea

മുഖത്തുണ്ടാകുന്ന പാടുകള്‍ ഏവരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ക്ക് പാടുകള്‍ ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തെ കുറയ്ക്കാന്‍ സാധിക്കും. ആരോഗ്യമുള്ള ചര്‍മം നല്‍കാനും ദിവസേന മൂന്നോ നാലോ പ്രാവശ്യത്തെ ഗ്രീന്‍ ടീ കുടിക്കുന്നതു കൊണ്ട് സാധിക്കും.