Pazhamkanji
ഫോട്ടോ: പ്രിയവാസു ( Enveetu Kitchen)

ഴയ കഞ്ഞി എന്നു പറഞ്ഞ് പഴങ്കഞ്ഞിയെ തള്ളിപ്പറയാന്‍ വരട്ടെ. പഴങ്കഞ്ഞിക്ക് ധാരാളം ഗുണങ്ങളാണുള്ളത്. അത്താഴം കഴിഞ്ഞ് ചോറ് ഒരു മണ്‍കലത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്ന ഉള്ളിയും കാന്താരി മുളക് ചതച്ചതും തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കാം.

ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കിടക്കുന്ന ചോറില്‍ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവര്‍ത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കാന്‍ പഴങ്കഞ്ഞിക്ക് കഴിയും.

കഞ്ഞിയുടെ ഗുണങ്ങള്‍

മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയില്‍ ബി 6, ബി 12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.

ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ധിപ്പിയ്ക്കും.

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഴങ്കഞ്ഞി അത്യുത്തമമാണ്.

ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീ ഭയാനകമായ അവസ്ഥകളില്‍ നിന്നും സംരക്ഷണം ഉറപ്പ് നല്‍കുന്നതോടൊപ്പം ദഹനശേഷി വര്‍ദ്ധിപ്പിക്കാനും അള്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

  • ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.
  • ശരീരത്തിന്റെ ക്ഷീണമകറ്റാന്‍ ഇത് സഹായിക്കും.
  • പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചര്‍മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.
  • അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.
  • വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നതു വഴി ക്ഷീണമകറ്റും.
  • ചര്‍മരോഗങ്ങള്‍ അലര്‍ജി എന്നിവയെ നിയന്ത്രിക്കുന്നു.