jumkaപരസ്പരം, ചന്ദനമഴ, കറുത്തമുത്ത്, അമല... മലയാളക്കര കീഴടക്കിയ ടെലിവിഷന്‍ പരമ്പരകള്‍ വിപണിയും കീഴടക്കികൊണ്ടിരിക്കയാണ്. പരമ്പരകളുടെ പേരിലിറങ്ങുന്ന കമ്മലുകളാണ് ഇന്ന് ഫാഷന്‍ വിപണിയിലെ താരം. കാഴ്ചയിലെ ഭംഗിയും ഭാരമില്ലായ്മയും ഇവയെ ജനപ്രിയമാക്കുന്നു. 

പല നിറത്തിലും രൂപത്തിലും കല്ലിലും മുത്തിലുമെല്ലാം ഈ കമ്മലുകള്‍ ലഭ്യമാണ്. ദിവസവും പുതുമ ആവശ്യപ്പെട്ടെത്തുന്നവര്‍ക്ക് മുന്നിലെ കണ്ണഞ്ചിപ്പിക്കുന്ന വിഭവങ്ങളാണ് ഇവ. ടെലിവിഷനിലെന്ന പോലെ പരസ്പരം കമ്മലുകള്‍ വിപണിയിലെത്തിയിട്ട് കുറച്ചുകാലമായി. പേപ്പര്‍കമ്മലുകളുമായി സജീവമായിരുന്ന പരസ്പരം ഫാഷനിലെ പുതിയ അതിഥികളാണ് കല്ല് പതിച്ചെത്തുന്ന  സ്റ്റെഡുകള്‍. പല നിറത്തിലും രൂപത്തിലും ഇവ വിപണിയിലുണ്ട്. വില 20 മുതല്‍.

വീട്ടമ്മമാരാണ് ഇത്തരം കമ്മലുകളുടെ പ്രധാന ആവശ്യക്കാര്‍. ചന്ദനമഴ കമ്മലുകള്‍ മെഹന്തി ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ വിവിധ വലിപ്പത്തിലുള്ള ജിമിക്കികളായി വിപണി കീഴടക്കുന്നു. തൂക്കിലും സ്റ്റെഡിലും ഇവ ലഭ്യമാണ്. കല്ല്, മുത്ത്, ക്രിസ്റ്റല്‍ എന്നിവ പതിച്ചും ഈ കമ്മലുകള്‍ ലഭ്യമാണ്. വില 120-140. earing

മറ്റൊരു താരം അമലയാണ്. പരമ്പര കഴിഞ്ഞിട്ട് കാലം കുറച്ചായെങ്കിലും കമ്മലിന് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. ഒരു വലിയ റിങ്ങും തൂക്കും ചേരുന്നതാണ് ഈ കമ്മലുകള്‍. സില്‍വര്‍, ഗോള്‍ഡ് നിറങ്ങളില്‍ ഇവ ലഭ്യമാണ്. വില 80-120 വരെ.

കല്ല് പതിച്ച സ്റ്റെഡിനു താഴെ ജിമിക്കി വെച്ചും കല്ലും മുത്തും വെച്ചുമാണ് മഞ്ഞുരുകും കാലം  കമ്മലുകള്‍ വിപണിയിലെത്തുന്നത്. വില 40 രൂപയ്ക്ക്‌ മുകളില്‍.  മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് ഇവ വിപണിയിലെത്തുന്നത്.

കമ്മലുകള്‍ക്ക് പേരിടുന്നത് അന്യനാടുകളിലെ ഈ മൊത്ത വ്യാപാരികള്‍ തന്നെ. എന്നിരുന്നാലും പരമ്പര റേറ്റിങ്ങിലെന്ന പോലെ വിപണിയിലും ഈ പരമ്പര കമ്മലുകള്‍ തന്നെയാണ് മുന്നില്‍