ഴക്കാലത്തെ ചിന്നിച്ചിതറുന്ന മഴത്തുള്ളികള്‍ക്കൊപ്പം അലസമായി പറക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. പക്ഷെ മഴക്കാലമാകുമ്പോള്‍ കഥമാറും. ഓഫീസിലേക്കും കോളജിലേക്കുമുള്ള യാത്രയ്ക്കിടെ മുടിയെ എങ്ങനെ പരിഗണിക്കാമെന്ന് തലപുകഞ്ഞ് ആലോചന തുടങ്ങും. പിന്നെ പരീക്ഷണങ്ങളുടെ പെരുമഴയാകും തലയില്‍. ഇത്തവണത്തെ മഴയില്‍ മുടിയഴക് മുങ്ങാതിരിക്കാന്‍ ചില നുറുങ്ങുവിദ്യകളാകാം.


  • ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷമായതുകൊണ്ട് രണ്ടുനേരം തലകുളിക്കുന്ന ശീലത്തിനു തല്‍ക്കാലം വിട പറയാം. 
  • ആഴ്ചയില്‍ രണ്ടു ദിവസം ചെറുചൂടുള്ള എണ്ണ തലയോട്ടിയില്‍ പുരട്ടുക. ചെറുപയറോ താളിയോ ഉപയോഗിച്ചു കഴുകുക
  • കുളി കഴിഞ്ഞ് തല നന്നായി തുവര്‍ത്തുക. മുടി നന്നായി ഉണങ്ങാന്‍ അനുവദിക്കുക. 
  • നനഞ്ഞ മുടി കെട്ടിവയ്ക്കാതിരിക്കുക

 മഴക്കാലത്ത് പരീക്ഷിക്കാവുന്ന  ഹെയര്‍ സ്‌റ്റൈലുകള്‍

pony btailപോണി ടെയില്‍  

ഹെയര്‍ സ്റ്റൈലിലെ എവര്‍ഗ്രീന്‍ താരമാണ് പോണി ടെയില്‍ ഷാമ്പൂ ചെയ്ത മുടി നന്നായി ഉണങ്ങിയ ശേഷം പോണി ടെയില്‍ രീതിയില്‍ കെട്ടിവയ്ക്കാം.
മുടി പുറകില്‍ കെട്ടുന്ന ഹൈ പോണി ടെയിലും കെട്ടുന്ന ഒരുവശത്തേക്ക്‌ സൈഡ് പോണിടെയിലും പരീക്ഷിക്കാം. 

 

വേവി പാറ്റേണ്‍ wavy hair

മുടി അഴിച്ചിടുന്നതാണ് കാര്യമങ്കിലും അത് സ്റ്റൈലായി ചെയ്യുന്നതാണ് വേവി പാറ്റേണ്‍. മുടിയില്‍നിന്ന് ഈര്‍പ്പം പെട്ടെന്നു വലിയാനും ഈ രീതി സാഹായിക്കും. 

aliaബണ്‍

മുടി അഴിച്ചിടാന്‍ താല്‍പര്യമില്ലെങ്കില്‍ ഇനി ബണ്‍ സ്റ്റൈല്‍ പരീക്ഷിക്കാം.നന്നായി ഉണങ്ങിയ മുടിയില്‍ വേണം ഈ സ്റ്റൈല്‍ പരീക്ഷിക്കാന്‍. മുടി അഴിച്ചിടാതെ ഒരുമിച്ച് വട്ടത്തില്‍ കെട്ടിവയ്ക്കുന്ന രീതിയാണിത്. ഫോര്‍മല്‍, പ്രൊഫഷണല്‍ ലുക്ക് ആവശ്യമെന്നു തോന്നുകയാണെങ്കില്‍ ധൈര്യമായി ബണ്‍ സ്‌റ്റൈലിനെ സ്വീകരിക്കാം.

ബ്രൈഡ് പാറ്റേണ്‍ അഥവാ പിന്നല്‍Braid

മുടി പിന്നിയിടുന്നതു കൊണ്ട് മഴക്കാലത്തെ ഫാഷന്‍ ലീഗില്‍നിന്നു പുറത്താകുമെന്ന് കരുതണ്ട.ഫ്രഞ്ച് പിന്നലിനും പാം ട്രീ മോഡലിനുമൊക്കെ ആരാധകരേറെയാണ്. മാത്രമല്ല ഇന്ത്യന്‍ സാരികള്‍ക്കൊപ്പം പിന്നിയിട്ട മുടി നല്‍കുന്ന ക്ലാസി ലുക്ക് ഗംഭീരമാണ്.