പാര്‍ട്ടിക്കാകട്ടെ ഓഫീസിലേക്കാകട്ടെ ഏതുവേഷത്തിനും ഇണങ്ങും ഫ്രഞ്ച് മാനിക്യൂര്‍. ഫാഷന്‍ ലോകത്തെത്തിയിട്ട് വര്‍ഷങ്ങള്‍ കുറേയായെങ്കിലും സുന്ദരികള്‍ക്കിടയില്‍ ഇന്നും ഫ്രഞ്ച് മാനിക്യൂറിന് വന്‍ ഡിമാന്റാണ്‌.

നഖങ്ങള്‍ക്ക് ഒന്നാന്തരം ക്ലാസിക് ലുക്ക് നല്‍കുന്നതുകൊണ്ടാകണം ഈ നെയില്‍ ആര്‍ട്ടിന് ഇത്രയും ആരാധകര്‍. നീളമുള്ള വിരലുകള്‍ക്ക് ഏറ്റവും അനുയോജ്യമായ നെയില്‍ ആര്‍ട്ടാണിത്. ഏറെ പ്രചാരത്തിലുള്ള ക്ലാസിക് ഫ്രഞ്ച് മാനിക്യൂറിന് പകരം  നിറങ്ങളില്‍ പരീക്ഷണം നടത്താനാണ് പുതുതലമുറയിലെ സുന്ദരികള്‍ക്കിഷ്ടം. 

വിവിധ മോഡലുകളിലുള്ള ഫ്രഞ്ച് മാനിക്യൂര്‍ കിറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭിക്കും. ഒരു ക്ലിയര്‍ നെയില്‍ പോളീഷ്, വെള്ള നെയില്‍ പോളീഷ് , നെയില്‍ പോളീഷ് റിമൂവര്‍ എന്നിവ കൈയിലുണ്ടെങ്കില്‍ നിങ്ങള്‍ക്കും സ്വന്തമായി ഫ്രഞ്ച് മാനിക്യൂര്‍ ചെയ്യാവുന്നതേയുള്ളൂ. 

എങ്ങനെ ചെയ്യാം

French manicure

ആദ്യം ഒരു നെയില്‍ പോളീഷ് റിമൂവര്‍ ഉപയോഗിച്ച നഖങ്ങള്‍ നന്നായി തുടച്ച് വൃത്തിയാക്കണം. പിന്നീട് ചന്ദ്രക്കല ആകൃതിയിലോ, ചതുരാകൃതിയിലോ നഖാഗ്രം മുറിച്ചെടുക്കുക. ഫ്രഞ്ച് മാനിക്യൂറിന് കൂടുതല്‍ ചേരുക ചതുരാകൃതിയിലുള്ള നഖാഗ്രമാണ്. എല്ലാ നഖവും ആരേ ആകൃതിയിലും നീളത്തിലുമായിരിക്കാന്‍ ശ്രദ്ധിക്കണം. 

ശേഷം ഇളം ചൂടുവെള്ളത്തിലോ, ഒലീവ് ഓയിലിലോ, പാലിലോ മൂന്ന് മിനിട്ട് നേരം വിരലുകള്‍ മുക്കി വെക്കണം. ക്യൂട്ടിക്കിള്‍ മൃദുവാകുന്നതിനും എളുപ്പത്തില്‍ ക്യൂട്ടിക്കിള്‍ റിമൂവ് ചെയ്യാനും ഇത് സഹായിക്കും.  

French manicure

ഇനി ബേസ് കോട്ടിടാം. ക്ലാസിക് ഫ്രഞ്ച് താല്പര്യമുള്ളവര്‍ക്ക് ഇളംപിങ്ക് നിറത്തിലുള്ളതോ, അല്ലെങ്കില്‍ ക്ലിയര്‍ ആയിട്ടുളള നെയില്‍ പോൡഷോ അണിയാം. അതല്ല അല്പം വ്യത്യസ്തതയാണ് താല്പര്യമെങ്കില്‍ നിറമുളള നെയില്‍ പോളീഷുകള്‍ പരീക്ഷിക്കാം. ക്യൂട്ടിക്കിൡ നിന്നും നഖാഗ്രത്തിലേക്കാണ് നെയില്‍ പോളീഷ് ഇടേണ്ടത്. നന്നായി ഉണങ്ങിയ ശേഷം ഒരു കോട്ടുകൂടി ഇടാം.

ബേസ് കോട്ട് നന്നായി ഉണങ്ങിയെന്ന് ഉറപ്പായാല്‍ നഖാഗ്രത്തായി നിങ്ങളുടെ താല്പര്യ പ്രകാരം നിറങ്ങള്‍ അണിയാം. നെയില്‍ ടിപ് ഗൈഡിന്റെ സഹായത്തോടെ നഖാഗ്രം മിനുക്കുന്നത് നല്ല പൂര്‍ണത നല്‍കാന്‍ സഹായിക്കും. ക്ലാസിക് ഫ്രഞ്ച് മാനിക്യൂര്‍ താല്പര്യമുള്ളവര്‍ വെളുത്ത നിറത്തിലുളള നെയില്‍ പോളീഷും അല്ലാത്തവര്‍ക്ക് ബേസ് കോട്ടിന് കോണ്‍ട്രാസ്റ്റായിട്ടുള്ള കളറുകളും അണിയാം. 

French manicure

ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ഇതിന് മുകളിലായി ഒരു ക്ലിയര്‍ കോട്ട് കൂടി ഇടാം. ഫ്രഞ്ച് മാനിക്യൂര്‍ പൂര്‍ത്തിയായി. താല്പര്യമുള്ളവര്‍ക്ക് ഫ്രഞ്ച് മാനിക്യൂറില്‍ പൂക്കളും മറ്റും വരച്ചുചേര്‍ത്ത് കൂടുതല്‍ ആകര്‍ഷകമാക്കാം.