ന്ത്യയിലാദ്യമായി ഒരു നിയമനിര്‍മാണസഭയ്ക്കു സാക്ഷ്യംവഹിച്ച നഗരമാണ് അനന്തപുരി. 1888-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ് നിയമനിര്‍മാണസഭ രൂപവത്കരിച്ചുകൊണ്ടു വിളംബരം പുറപ്പെടുവിച്ചത്. 130 വര്‍ഷങ്ങള്‍ക്കുശേഷം ഈ മാസം തിരുവനന്തപുരത്തു കൂടാന്‍ പോകുന്ന ആദ്യത്തെ ലോക കേരളസഭ, നാളെ ആഗോള മലയാളികളുടെ അധികാരമുള്ള സഭയായി മാറിക്കൂടായ്കയില്ല.

ശ്രീമൂലം തിരുനാള്‍ നിയമനിര്‍മാണസഭ രൂപവത്കരിച്ച് 16 വര്‍ഷം കഴിഞ്ഞപ്പോള്‍, 1904-ലാണ് ഭരണത്തിലെ ജനഹിതമറിയാന്‍ വിവിധ വിഭാഗത്തിലെ നൂറോളം പ്രതിനിധികളെ ഉള്‍പ്പെടുത്തി ശ്രീമൂലം പ്രജാസഭ രൂപവത്കരിച്ചത്. അതിലൂടെയാണ് അധഃസ്ഥിതവര്‍ഗത്തിന്റെ ശബ്ദം ആദ്യമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അധികാരമില്ലാതിരുന്ന ആ സഭയ്ക്ക് പിന്നീട് അധികാരം ലഭിച്ചു. ഈ രണ്ടു സഭകളും പുതിയ രൂപത്തില്‍ സ്വാതന്ത്ര്യലബ്ധി വരെ നിലനിന്നു.

ഇന്ന് ആഗോളമലയാളികള്‍ കേരളത്തിന്റെ സമ്പദ്ഘടനയുെടയും സാഹിത്യ, സാംസ്‌കാരികരംഗത്തിന്റെയും നട്ടെല്ലാണ്. അവരുടെ കൂട്ടായ്മയും അഭിപ്രായനിര്‍ദേശങ്ങളും കേരളത്തിന്റെ പ്രയാണത്തിന് അനിവാര്യമായിരിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മലയാളികള്‍ കേരളത്തിന്റെ സാംസ്‌കാരികത്തനിമ അതതു സ്ഥലങ്ങളില്‍ പ്രചരിപ്പിക്കുന്നതിനോെടാപ്പം അവിടങ്ങളിലെ സവിശേഷതകള്‍ ഇങ്ങോട്ടു െകാണ്ടുവരാനും ശ്രമിക്കുന്നു.

1498-ല്‍ വാസ്‌കോഡഗാമ കോഴിക്കോട്ടെത്തിയതോടെയാണ് കേരളവും ലോകവും കൂടുതലടുത്തത്. അതിനു മുന്‍പുണ്ടായിരുന്നതു കച്ചവടബന്ധമായിരുന്നു. അന്നുണ്ടായിരുന്ന പരിമിതമായ സാംസ്‌കാരികബന്ധങ്ങള്‍ യൂറോപ്യന്മാരുടെ േേവരവാടെ കൂടുതല്‍ വ്യാപകമായി. സഞ്ചാരപ്രിയരായ മലയാളികള്‍ ലോകത്ത് എല്ലായിടത്തുമെത്തി. അവരില്‍ പലരും വിവിധ രംഗങ്ങളില്‍ കഴിവുതെളിയിക്കുന്നവരായി മാറി.

പിന്നീട് അനന്തപുരിയില്‍ താമസമാക്കിയ മലബാറിലെ കരിവള്ളൂര്‍ സ്വദേശിയായ ശങ്കരനാഥ ജോത്സ്യന്‍, പഞ്ചാബിലെ രാജ രണ്‍ജിത് സിങ്ങിന്റെ കോര്‍ട്ടില്‍ മന്ത്രിയായിരുന്നു. യൂറോപ്യന്മാരുടെ വരവിനുശേഷം അദ്ദേഹമാണ് ഡല്‍ഹിയിലെത്തിയ ആദ്യ മലയാളിയെന്നു പറയുന്നു. ശങ്കരനാഥ് ജോത്സ്യന്‍ മാത്രമല്ല, വിദേശരാജ്യങ്ങളില്‍ യൂറോപ്യന്മാരെപ്പോലും അതിശയിപ്പിച്ച എത്രയോ ധീരരായ മലയാളികളുണ്ട്. അതിലൊരാളാണ് സ്വന്തമായി വിമാനം വാങ്ങി, തിരുവനന്തപുരത്തേക്കുള്ള പരീക്ഷണപ്പറക്കലിനിടയില്‍ അറ്റ്ലാന്റിക് കടലില്‍ തകര്‍ന്നുവീണു മരിച്ച ജി.പി.നായര്‍ !(ഗോവിന്ദന്‍ പി.നായര്‍). സിങ്കപ്പൂര്‍ പ്രസിഡന്റായ ദേവന്‍നായര്‍, ലോകമെങ്ങും ആരാധകരുണ്ടായിരുന്ന വി.കെ.കൃഷ്ണമേനോന്‍, എം.ജി.ആര്‍. തുടങ്ങി എത്രയോ പേര്‍ ആഗോള മലയാളിസമൂഹത്തില്‍പ്പെടുന്നു. ഇന്ത്യയുടെ അഭിമാനമായ ഡോക്ടര്‍ ചെമ്പകരാമന്‍പിള്ളയുടെ ജന്മദേശവും മുന്‍ തിരുവിതാംകൂറായിരുന്നു. ഇതുപോലെ പ്രശസ്തരായ എത്രയോ പേരുണ്ട്.

ഇന്നു മലയാളികള്‍ ലോകസമൂഹത്തിന്റെ ഭാഗമാണ്. പലയിടത്തും ഭരണാധികാരികളായും ശാസ്ത്രജ്ഞന്മാരായും ഡോക്ടര്‍മാരായും സാഹിത്യകാരരായും വന്‍കിട ബിസിനസ്സുകാരായും സാങ്കേതികവിദഗ്ദ്ധരായും അവര്‍ കഴിയുന്നു. ലോക കേരളസഭ, ലോകത്തെമ്പാടും അദ്ധ്വാനിച്ചു ജീവിക്കുന്ന മലയാളികളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ചര്‍െേച്ചചയ്യണ്ടതു കാലത്തിന്റെ ആവശ്യമാണ്. അനന്തപുരി അതിനു കാത്തിരിക്കുന്നു.