തിരുവനന്തപുരം: ലോക കേരളസഭയുടെ ഭാഗമായി ടൂറിസം വകുപ്പ് സംഘടിപ്പിച്ച 'വസന്തോത്സവം' പുഷ്പമേള ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനംചെയ്തു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, കെ. മുരളീധരന്‍ എം.എല്‍.എ., പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. വേണു, കെ.ജി. മോഹന്‍ലാല്‍, റാണി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

വസന്തോത്സവം 14-ന് സമാപിക്കും. മേളയില്‍ ഔഷധസസ്യങ്ങളുടെ അപൂര്‍വശേഖരം, കാര്‍ഷിക പ്രദര്‍ശന-വിപണനം, ഗോത്രവര്‍ഗക്കാരുടെ പാരമ്പര്യ അറിവുകള്‍, ഭക്ഷ്യമേള എന്നിവ ഒരുക്കിയിട്ടുണ്ട്.