തിരുവനന്തപുരം: സീറ്റ് ക്രമീകരിച്ചതില്‍ അവഗണനയെന്ന് ആരോപിച്ച് ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപോയി. മുന്‍ നിരയില്‍ സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹം തിരിച്ചെത്തി

നേരത്ത വ്യവസായികള്‍ അടക്കമുള്ളവര്‍ക്ക് പിന്നിലായിട്ടാണ് മുനീറിന് സീറ്റ് നല്‍കിയിരുന്നത്‌. ഇത് അവഗണനയാണെന്ന് ആരോപിച്ചാണ് മുനീര്‍ ഇറങ്ങിപ്പോയത്. മുഖ്യന്ത്രിക്കും സ്പീക്കര്‍ക്കും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്‌

നിയമസഭാ മന്ദിരത്തില്‍ രാവിലെ 9.30നാണ് ലോക കേരളസഭയുടെ പ്രഥമ സമ്മേളനം തുടങ്ങുക. 9.30ന് സഭയുടെ രൂപീകരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി പ്രഖ്യാപനം നടത്തും.