• ലോക കേരളാ സഭയുടെ അംഗബലം 351 ആയിരിക്കും കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തില്‍ നിന്നുള്ളപാര്‍ലമെന്റ് അംഗങ്ങളും ഇതില്‍ ഉള്‍പ്പെടും.
  • ഇന്ത്യന്‍ പൗരരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ നോര്‍ക്ക ശുപാര്‍ശ പ്രകാരം കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. ഇപ്രകാരം നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങളില്‍ 42 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നും 100 പേര്‍ പുറം രാജ്യങ്ങളില്‍ നിന്നും ആറു പേര്‍ പ്രവാസം കഴിഞ്ഞ തിരിച്ചെത്തിയവരില്‍ നിന്നും 30 പേര്‍ വിവിധ മേഖകലകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികളും ആയിരിക്കും
  • ലോക കേരളസഭയുടെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളും കൂടാതെയുള്ള അംഗങ്ങളെ ഓരോ സംസ്ഥാനത്തേയും രാജ്യത്തേയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം,നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിന് നല്‍കിയ സംഭാവനകള്‍ എന്നിവ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കും.
  • ലോകകേരളസഭ രാജ്യസഭ പോലെ കലാവധിയില്ലാത്ത തുടര്‍ച്ചയുള്ള സഭയായിരിക്കും
  • നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്നിലൊന്ന് പേര്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ വിരമിക്കുന്നതും അത്രയും അംഗങ്ങളെ പുതുതായി നാനിര്‍ദ്ദേശം ചെയ്യുന്നതുമാണ്. 
  • സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നവരില്‍ മൂന്നിലൊന്ന് പേര്‍ ആദ്യവര്‍ഷം വിരമിക്കുന്നതായിരിക്കും
  • നിയമസഭയിലെ അംഗങ്ങളും രാജ്യസഭ-ലോക്‌സഭ അംഗങ്ങളും അവരുടെ കാലാവധിക്കനുസരിച്ച് മാറുന്നതാണ്.
  • ലോക കേരളസഭ രണ്ട് വര്‍ഷത്തില്‍ ഒരു തവണയെങ്കിലും യോഗം ചേരും
  • ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തീരിമാനിക്കുന്നതനുസരിച്ച് കൂടുതല്‍ തവണ യോഗം ചേരും
  • ലോക കേരളസഭയുടെ സഭാനേതാവ് കേരളാ മുഖ്യമന്ത്രിയും ഉപനേതാവ് നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരിക്കും
  • സംസ്ഥാന ചീഫ് സെക്രട്ടറിയാണ് സഭയുടെ സെക്രട്ടറി ജനറല്‍