ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് അടുത്ത ജനുവരി 12, 13 തീയതികളില്‍ നടക്കുന്ന ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ പ്രവാസി മലയാളികള്‍ക്ക് അവസരം.

സംസ്ഥാന നിയമസഭാംഗങ്ങള്‍, പാര്‍ലമെന്റംഗങ്ങള്‍, പ്രമുഖ പ്രവാസി പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ലോക കേരളസഭ നടത്തുന്നത്. പ്രവാസികളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സഭയില്‍ പങ്കെടുക്കാം.

www.lokakeralasabha.com എന്ന വെബ്സൈറ്റില്‍ നാമനിര്‍ദേശ മാതൃക ലഭ്യമാണ്. നാമനിര്‍ദേശം നല്‍കുമ്പോള്‍ സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കണം.