ദമാം: വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം ദമാം കേരള ഘടകം ഇഫ്താര്‍ സംഗമം നടത്തി. ദമാം ഹോളിഡെയ്‌സ് റസ്റ്റോറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം ദമാം മേഖല പ്രസിഡന്റ് സാജിദ നമീര്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ലിയ ഖിറാഅത്ത് നടത്തി. റസിയ ഹാരിസ് റമദാന്‍ സന്ദേശം നല്‍കി.
റമദാനിലെ അവസാനത്തെ പത്തിലെ എണ്ണപ്പെട്ട ദിവസങ്ങളില്‍ പരലോകത്ത് സാക്ഷിയാകുന്ന തരത്തില്‍ ഖുര്‍ആന്‍ പാരായണവും, നമസ്‌കാരവും വര്‍ദ്ധിപ്പിക്കുവാനും ഓരോ നിമിഷവും പ്രാര്‍ത്ഥനകള്‍ക്കായി മാറ്റിവെക്കണമെന്നും അവര്‍ സദസ്സിനെ ഉദ്ബോധിപ്പിച്ചു. പരിപാടിയില്‍ വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം ഏരിയ കമ്മിറ്റി അംഗങ്ങളായ സഹീറ അസ്‌ക്കര്‍, ഉനൈസ അമീര്‍ സംസാരിച്ചു.
Content Highlights: Women's Fraternity Forum Iftar Party Damam