റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സംസ്‌കാരിക വിഭാഗം കേളി അംഗങ്ങള്‍ക്കായി ''വരയും വരിയും'' എന്ന പേരില്‍ സംഘടിപ്പിച്ച കഥ, കവിത, കാര്‍ട്ടൂണ്‍ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. 

കേളിയുടെ 72 യൂണിറ്റുകളില്‍ നിന്നായി 29 കാര്‍ട്ടൂണുകളും, 61 കവിതകളും, 52 കഥകലുമാണ് മത്സരത്തിനായി ലഭിച്ചിരുന്നത്. കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും പങ്കെടുത്ത പരിപാടിയില്‍ കുട്ടികളുടെ സൃഷ്ടികള്‍ക്ക് വിധികാര്‍ത്താക്കളുടെ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഫാസിസ്റ്റ് ഭരണ കൂടങ്ങളുടെ പൊള്ളത്തരങ്ങള്‍,  കേരളത്തിലെ സമകാലിക വിഷയങ്ങള്‍ , പ്രവാസജീവിതം നല്‍കുന്ന അന്യതാബോധവും ആവര്‍ത്തിക്കപ്പെടുന്ന ദുരിതങ്ങളും, നഷ്ടബോധത്തിന്റെ അടയാളപ്പെടുത്തലായും പ്രതീക്ഷയേതുമില്ലാത്ത പുതുവത്സരത്തിന്റെ വരവിനെ സാക്ഷ്യപ്പെടുത്തുന്നവ, സ്ത്രീ പീഡനവുമായി ബന്ധപ്പെട്ടവ  അങ്ങനെ വിവിധ  മേഖലകലുമായി ബന്ധപ്പെട്ട രചനകള്‍ മത്സരത്തിനായി വന്നു.  

വിവിധ വിഭാഗങ്ങളില്‍ സമ്മാനര്‍ഹരായവര്‍:

കാര്‍ട്ടൂണ്‍ 

ഒന്നാം സമ്മാനം 
സജീവ് കാരത്തോടി  ബദിയ,
രണ്ടാം സമ്മാനം  സുഭാഷ്, അസീസിയ ,
മൂന്നാം സമ്മാനം  മണികണ്ഠന്‍ റൗദ 
പ്രോത്സാഹന സമ്മാനങ്ങള്‍ :
അഭയദേവ് & ദീപക് ദേവ് (കുടുംബവേദി കുട്ടികള്‍)

കഥാ രചന
ഒന്നാം സമ്മാനം  ജയദാസ്, അല്‍ഖര്‍ജ്ജ് (കുമിഴ്  മരത്തിന്റെ പൂവ്)
രണ്ടാം സമ്മാനം  ഷബി അബ്ദുള്‍സലാം, അല്‍ഖര്‍ജ്ജ് (അപരിചിത ഇടങ്ങളിലെ സുപരിചിതര്‍)
മൂന്നാം സമ്മാനം  പ്രദീപ് കെ.ജെ, റൗദ (തെറ്റ്)

കവിതാ രചന
ഒന്നാം സമ്മാനം ജ്യോതിലാല്‍, അല്‍ഖര്‍ജ്ജ് (ഒറ്റുകാരുടെ സുവിശേഷം)
രണ്ടാം സമ്മാനം  ജയന്‍, അല്‍ഖര്‍ജ്ജ് (എന്നും കരുതലായ്)
മൂന്നാം സമ്മാനം  
1. ഗീത ജയരാജ്, കുടുംബവേദി (തൊട്ടാവാടികള്‍ അപ്രത്യക്ഷമാവുന്നത്)
2. സീബ അനിരുദ്ധന്‍, കുടുംബവേദി (നിറഞ്ഞാട്ടം)

വിജയികള്‍ക്ക്  കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ റഫീഖ് ചാലിയം, ബോബി മാത്യു, പ്രദീപ്, നസീര്‍ മുള്ളൂര്‍ക്കര, മധു ബാലുശ്ശേരി, കഹിം ചേളാരി, സുനില്‍, ലിപിന്‍ പശുപതി, രാജന്‍ പള്ളിത്തടം, സതീഷ് കുമാര്‍, സെന്‍ ആന്റണി, സുകേഷ് , ജോഷി പെരിഞ്ഞനം, ബേബി ജോണ്‍ കുട്ടി എന്നിവര്‍
സമ്മാനങ്ങള്‍ വിതരണം ചെയ്തു.