ദമ്മാം: ഇന്ത്യന്‍ ഇസ്ലാഹീ സെന്ററും ദമ്മാം വിസ്ഡം സ്റ്റുഡന്റ്‌സ് വിങ്ങ് ദമ്മാമും സംയുക്തമായി സംഘടിപ്പിക്കുന്ന ഇസ്ലാമിക്ക് പാരന്റിങ്ങ് ആഗസ്റ്റ് 27 വ്യാഴം രാത്രി 9 മണിക്ക് സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും. കുവൈത്തിലെ അമേരിക്കന്‍ ക്രിയേറ്റീവ് അക്കാദമി ഫാക്കല്‍റ്റിയും കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനുമായ അഷ്റഫ് മദനി ഏകരൂല്‍ മുഖ്യ പ്രഭാഷണം  നിര്‍വ്വഹിക്കും.

സമകാലിക വിദ്യാഭ്യാസ സാഹചര്യങ്ങളും കുട്ടികള്‍ക്ക് ഇതിനോട് എങ്ങനെ ക്രിയാത്മകമായി ഇടപെടാന്‍ കഴിയും തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് സംഘാടകര്‍  വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. താല്‍പര്യമുള്ള രക്ഷിതാക്കള്‍ക്ക്  https://us02web.zoom.us/j/87130332814 ലിങ്കില്‍ പങ്കെടുക്കാന്‍ സൗകരുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0500957657 എന്ന നമ്പരില്‍ വിളിക്കാം.