റിയാദ്: ഒരു പ്രവാസിയുടെ കുട്ടി രാജ്യത്തിന് പുറത്ത് ജനിക്കുകയാണെങ്കില്‍, കുട്ടിയുടെ കുടുംബ രേഖയില്‍ കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് കുടുംബം അവരവരുടെ രാജ്യത്തെ സൗദി എംബസിയെ സമീപിക്കണം എന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) അറിയിച്ചു. കൂടാതെ സൗദിയില്‍ കുട്ടി എത്തിയ ശേഷം കുട്ടിക്ക് ഒരു റെസിഡെന്‍സ് പെര്‍മിറ്റ് (ഇഖാമ) നേടുകയും വേണമെന്നും ജവാസാത്ത് പറഞ്ഞു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് ഇത് വ്യക്തമാക്കിയത്.

Content Highlights: non residents should visit embassies of their repective countries in case of childbirth outside saudi