റിയാദ്: സ്വന്തം രാജ്യത്തുനിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ വിവരങ്ങൾ സൗദിയുടെ തവക്കൽനാ ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യുന്നതിലുള്ള പ്രശ്നം ഉടൻ പരിഹരിച്ചേക്കും.

നിലവിൽ വാക്‌സിനേഷൻ വിവരങ്ങൾ നൽകാൻ ശ്രമിക്കുമ്പോൾ ആപ്ലിക്കേഷനിൽ തടസ്സം നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങൾ ഞായറാഴ്ച്ചയോടെ പൂർണ്ണമായും പരിഹരിക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയത്ത ഉദ്ദരിച്ച് റിപ്പോർട്ടു പുറത്തുവന്നു. 

സെർവർ അപ്ഡേഷൻ നടക്കുന്നതിനാലാണ് സൈറ്റ് പ്രവർത്തനരഹിതാകുന്നതെന്നാണ് വിവരം.