റിയാദ്: വരാനിരിക്കുന്നത് ക്വാറന്റൈന്‍ ഡയറികളുടെ കാലമെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വി മുസഫര്‍ അഹമ്മദ് പറഞ്ഞു. കോവിഡ് കാലത്ത് ചില്ല സംഘടിപ്പിക്കുന്ന പ്രതിവാര വിര്‍ച്വല്‍ വായനാസംവാദ പരിപാടിയില്‍ 'വായന: അനുഭവങ്ങള്‍ ഓര്‍മകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു മുസഫര്‍ അഹമ്മദ്.
കോവിഡ് 19ന് മുന്‍പുള്ള നമ്മള്‍ അതിനെ അതിജീവിച്ചു മുന്നോട്ട് പോകുമെന്നും രോഗകാലത്തെ അടയാളപ്പെടുത്തുന്ന ക്വാറന്റൈന്‍ ഡയറികളും നോട്ട്ബുക്കുകളും നമുക്ക് വായിക്കാനായി രൂപപ്പെടുമെന്നും മുസഫര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. ആന്‍ഫ്രാന്‍കിന്റെ ഡയറിയിലൂടെ നാസിസത്തിന്റെ ഭീകരത മനുഷ്യര്‍ വായിച്ചനുഭവിച്ചത് പോലെ കൊറോണയും കോവിഡ് 19 ഉം അതിന്റെ ഭീകരതയും മനുഷ്യരാശിക്ക് മുന്‍പില്‍ ഡയറികുറിപ്പുകളായി വന്നേക്കും. ചിലപ്പോള്‍ അതൊരു രോഗിയുടേതാകാം അല്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരുടേതാകാം. ഫിക്ഷനിലും നോണ്‍ ഫിക്ഷനിലും ഡയറി എന്ന രൂപം ഇനി ഒരേപോലെ പ്രത്യക്ഷപ്പെടാമെന്ന് മുസഫര്‍ പറഞ്ഞു.
എം പി നാരായണപിള്ളയുടെ 'കള്ളന്‍' എന്ന കഥ ജയചന്ദ്രന്‍ നെരുവമ്പ്രം അവതരിപ്പിച്ചു. എ കെ റിയാസ് മുഹമ്മദ്, ജുനൈദ് അബൂബക്കര്‍, എം ഫൈസല്‍, ബീന, അനിത നസീം, ഡോ ഹസീന, ഷംല ചീനിക്കല്‍, സീബ കൂവോട്, ലീന സുരേഷ്, നജ്മ, ആര്‍ മുരളീധരന്‍, നജിം കൊച്ചുകലുങ്ക്, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, കെ പി എം സാദിഖ്, സുബ്രഹ്മണ്യന്‍ ടിആര്‍, അഖില്‍ ഫൈസല്‍, സുരേഷ്‌ലാല്‍, മുനീര്‍ കൊടുങ്ങല്ലൂര്‍, ബഷീര്‍ കാഞ്ഞിരപ്പുഴ, കൊമ്പന്‍ മൂസ, ജോഷി പെരിഞ്ഞനം, സുരേഷ് കൂവോട്, പ്രതീപ് കെ രാജന്‍, റഫീഖ് ചാലിയം, ഫിറോസ്, അബ്ദുള്‍റസാഖ് ടി എം, നാസര്‍ കാരക്കുന്ന്, ഷഫീഖ് തലശ്ശേരി, നൗഷാദ് കോര്‍മത്ത് എന്നിവര്‍ സംസാരിച്ചു.
Content Highlights: time for the Quarantine Diaries - Muzaffar Ahmed