റിയാദ്: കോവിഡ് 19 സംബന്ധിച്ച വിവരങ്ങൾ അറിയാനായി സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച തവാക്കൽന ആപ്ലിക്കേഷനിൽ പ്രശ്നങ്ങൾ നേരിട്ടാൽ നേരിട്ട് ബന്ധപ്പെടാൻ സൗദി ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.

ആരോഗ്യമന്ത്രാലയത്തിന്റെ ദൗദ്യോഗിക ചാനലുകളിലൂടെ പ്രശ്‌നങ്ങൾ അറിയിക്കാം. കൊറോണ വൈറസ് വ്യാപനം നടയാനുള്ള നിർദ്ദേശങ്ങൾ, മുൻകരുതലുകൾ,  വാക്‌സിനേഷൻ  തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ തവാക്കൽന ആപ്പിലൂടെ അറിയാം. ആപ്ലിക്കേഷന്റെ പ്രവർത്തനത്തിൽ പ്രശ്നങ്ങൾ നേരിടുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് മന്ത്രാലയം ഇത്സംബന്ധിച്ച് പ്രതികരിച്ചത്.