നിയോം: രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിന് ശേഷം ഒമാന്‍ സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖ് തിങ്കളാഴ്ച നിയോമില്‍നിന്നും തിരികെ പോയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിയോം ബേ വിമാനത്താവളത്തില്‍ സുല്‍ത്താന്‍ ഹീതാമിനെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യാത്രയാക്കി.

തബൂക്ക് ഗവര്‍ണര്‍ പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ്, ആഭ്യന്തരമന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ്ബിന്‍ നായിഫ്, മറ്റു മന്ത്രിമാര്‍, സൗദി അറേബ്യയിലെ ഒമാന്‍ അംബാസഡര്‍ സയ്യിദ് ഫൈസല്‍ ബിന്‍ തുര്‍ക്കി അല്‍ സെയ്ദ് എന്നിവരും ഒമാന്‍ സുല്‍ത്താനെ യാത്രയക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.