തബൂക്ക്: മിഡില്‍ ഈസ്റ്റ് - നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ ഫാക്ടറി സൗദി നഗരമായ തബൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. 700 മില്യണ്‍ സൗദി റിയാല്‍ നിക്ഷേപത്തോടെയാണ് ഫാക്ടറി തുടങ്ങിയിട്ടുള്ളത്. സൗരോര്‍ജജമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പ്‌ളാന്റ് ലക്ഷ്യമിടുന്നുണ്ട്.

സൗദിയിലെ വ്യാവസായിക നഗരമായ തബൂക്കിലാണ് സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫാക്ടറിയുടെ ആദ്യ ഘട്ട പ്രവര്‍ത്തമാരംഭിച്ചിട്ടുള്ളത്. മിഡില്‍ ഈസ്റ്റ് - നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഫാക്ടറിയാണ് തബൂക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. 700 മില്യണ്‍ സൗദി റിയാല്‍ നിക്ഷേപത്തോടെയാണ് ഫാക്ടറിയുടെ പ്രവര്‍ത്തം. 1.2 ജിഗാവാട്ട് ശേഷിയുള്ള പ്‌ളാന്റിന്റെ ആകെ വിസ്തീര്‍ണ്ണം 27,000 ചതുരശ്ര മീറ്ററില്‍ കൂടുതലാണ്.

സൗരോര്‍ജജമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പ്‌ളാന്റ് ലക്ഷ്യമിടുന്നുണ്ട്. അതോടൊപ്പം ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവത്കരണവും ലക്ഷ്യമിടുന്നതായി പ്‌ളാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ വ്യവസായ ധാതു വിഭവ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഒസാമ അല്‍ സാമില്‍ പറഞ്ഞു.

തബൂക്ക് നഗരത്തില്‍ ഇത്തരം ഫാക്ടറികളുടെ സാന്നിധ്യത്തിന് തന്ത്രപരമായ ഒരു മാനമുണ്ടെന്ന് അല്‍-സമില്‍ അഭിപ്രായപ്പെട്ടു. നിയോം, ചെങ്കടല്‍ തുടങ്ങിയ പ്രധാന ഗിഗാ പ്രോജക്റ്റുകളുടെ സാമീപ്യം കാരണം പ്രത്യേകിച്ചും.