മക്ക: ഫോക്കസ് സൗദി സംഘടിപ്പിച്ച് വരുന്ന 'ലാതുസ്രിഫൂ' ക്യാമ്പയ്‌ന്റെ ഭാഗമായി ഫോക്കസ് മക്ക ചാപ്റ്റര്‍ 'സോഷ്യല്‍ മീഡിയ - സാക്ഷരത സംസ്‌കാരം എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു.

'മിതത്വം ഒരു സംസ്‌കാരമാകട്ടെ' എന്ന സന്ദേശപ്രചരണത്തിന്റെ ഭാഗമായിരുന്ന പ്രസ്തുത പരിപാടിയില്‍ സജ്ജാദ് ഫാറൂഖി ആലുവ വിഷയം അവതരിപ്പിച്ചു. സുബൈര്‍ തങ്ങള്‍, കാസിം മദനി, ബഷീര്‍ മാമാങ്കര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 

ഫോക്കസ് മക്ക സിഒഒ മുനീബ് എ.എസ് പരിപാടികള്‍ നിയന്ത്രിച്ചു. ഷംനാസ് കാരക്കുന്ന് നന്ദി രേഖപ്പെടുത്തി.