റിയാദ്: ജീവിതകാലം മുഴുവന്‍  കുടുംബത്തിനു സമര്‍പ്പിക്കുന്ന പ്രവാസിയുടെ കഥ പറയുന്ന 'തണല്‍ മരങ്ങള്‍' ഷോര്‍ട് ഫിലിം റിയാദില്‍ പ്രകാശനം ചെയ്തു. മരൂഭൂമിയില്‍ പ്രവാസികള്‍ അനുഭവിക്കുന്ന തീഷ്ണമായ തൊഴില്‍ സാഹചര്യങ്ങളുടെ നേര്‍ ചിത്രമാണ് ഷോട് ഫിലിമിന്റെ ഇതിവൃത്തം.

സക്കീര്‍ദാനത്ത് നിര്‍മാണവും ഷംസുദ്ദീന്‍ മാളിയേക്കല്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഷോര്‍ട് ഫിലിമിന്റെ പ്രകാശനം നസ്റുദ്ദീന്‍ വി.ജെ നിര്‍വ്വഹിച്ചു.ആദ്യപ്രദര്‍ശനം ഭാരത് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

റിയാദില്‍ പ്രവാസികളായ ഷാജഹാന്‍ ഇടക്കര, ഷംനാദ് കരുനാഗപ്പള്ളി, ജാനിസ് പാലേമാട്, നാസര്‍ വണ്ടൂര്‍, ഷൗക്കത്ത് മക്കരപറമ്പ് എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത്. അഹമ്മദ് സാലിഹ് കാമറയും എഡിററിംഗും നിര്‍വ്വഹിച്ചു. 

പ്രകാശന ചടങ്ങില്‍ ഷിഹാബ്കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍, ഷരോണ്‍ ഷെരീഫ്, വിജയന്‍ നെയ്യാററിന്‍കര,സലിം അര്‍ത്തിയില്‍, ഷക്കീലവഹാബ്, സുബിസുനില്‍, സല്ലാം തെന്നല, ജംഷാദ് തുവൂര്‍, അയ്യുബ് കരുപടന്നയില്‍, മുജീബ്, അബി, മജീദ്മലപ്പുറം പ്രസംഗിച്ചു.