ജിദ്ദ: കോടതി വിധികള്‍ അപ്പപ്പോള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്രത്തിന്‍മേലുള്ള കടന്നുകയറ്റമാണ് മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെത്തുന്നത് വിലക്കിക്കൊണ്ടുള്ള അഭിഭാഷകരുടെ നടപടിയെന്ന് കെ.യു.ഡബ്ലിയു.ജെ പ്രസിഡന്റുമായ അബ്ദുല്‍ ഗഫൂര്‍. 

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ പോകുന്ന മലയാളം ന്യൂസ് എഡിറ്റര്‍ സി.കെ ഹസ്സന്‍ കോയക്ക് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച യാത്ര അയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷറഫിയ്യ റാറാവീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ജാഫറലി പാലക്കോട് അധൃക്ഷത വഹിച്ചു. സി.ക്കെ ഹസ്സന്‍ കോയക്ക് ആശംസകള്‍ അര്‍പ്പിച്ച് ബഷീര്‍ തൊട്ടിയന്‍, നാസിര്‍ കരുളായി, നാസിര്‍ കാരക്കുന്ന്, പി.എം.മായിന്‍കുട്ടി, സാദിഖലി തുവ്വൂര്‍, സി.ക്കെ ശാക്കിര്‍, ജലീല്‍ കണ്ണമംഗലം, പി.ക്കെ സിറാജ്, മുസ്ഥഫ പെരുവള്ളൂര്‍, സുല്‍ഫിക്കര്‍ ഒതായി,  നിശാദ് അമീന്‍,  ഇ.എം. ഹനീഫ, ജിഹാദ് അരീക്കാടന്‍, ഹസ്സന്‍ ചെറൂപ്പ, ഹാശിം കോഴിക്കോട്, കെ.ടി.എ മുനീര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ വണ്ടൂര്‍ സ്വാഗതവും ട്രഷറര്‍ കബീര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.