മക്ക: മക്കയിലെ വിശുദ്ധ ഹറമിലെ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തിലെന്ന് അധികൃതര്‍ വ്യക്തമാക്കി. മസ്ജിദുല്‍ ഹറാമില്‍ പുതിയ ആറ് മിനാരങ്ങളാണ് സ്ഥാപിക്കുന്നത്. മത്വാഫിലെ ചില നിര്‍മാണ ജോലികളും പൂര്‍ത്തിയായിവരികയാണ്.ഹയമിലെ കവാടങ്ങളിലൊന്നായ കിംഗ് അബ്ദുല്‍ അസീസ് ഗൈറ്റിടുത്ത് രണ്ട് മിനാരങ്ങളാണ് സ്ഥാപിക്കുന്നത്. 

മിനാരങ്ങളുടെ പ്രവൃത്തി 88 ശതമാനത്തിലധികം പൂര്‍ത്തിയായിട്ടുണ്ട്. അതോടൊപ്പം തന്നെ ബാബുല്‍ ഫത്ഹ്, ബാബുല്‍ ഉംറ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന രണ്ട് വീതം മിനാരങ്ങളുടെ നിര്‍മാണവും ഏറെകുറേ അന്തിമഘട്ടത്തിലാണ്.

ഇതുകൂടാതെ മത്വാഫ് കെട്ടിടത്തിന്റെ മേല്‍കൂരയില്‍ സീലിംഗ് ജോലികള്‍ 50 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടുത്തെ ഗ്രൗണ്ട് ജോലികള്‍ 30 ശതമാനവും പൂര്‍ത്തിയായി. ബാബ് ഇസ്മയിലിന്റെ പുറത്ത് മാര്‍ബിള്‍ പാകുന്ന ജോലി 85 ശതമാനം പൂര്‍ത്തീകരിച്ചു. ഇവടുത്തെ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ണ്ണമായും പൂര്‍ത്തികരിക്കുവാനായിട്ടുണ്ട്.