ദമ്മാം: കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചശേഷം ക്വാറന്‍ന്റീന്‍ നിയമം ലംഘിച്ചതിന് നാല് പേരെ അല്‍ഖോബാറില്‍ അടുത്തിടെ അറസ്റ്റ് ചെയ്തു.

കോവിഡ് -19 നെതിരായ മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ ചുമതലപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ഏകോപിപ്പിച്ച് അല്‍-ഖോബര്‍ ഗവര്‍ണറേറ്റ് പോലീസാണ് കുറ്റക്കാരെ  അറസ്റ്റ് ചെയ്തത്.

കൊറോണ വൈറസ് ചട്ടപ്രകാരം എല്ലാ പ്രാഥമിക നടപടികളും പോലീസ് സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന്‍ ബ്രാഞ്ചിലേക്ക് കേസ് റഫര്‍ ചെയ്തതായി കിഴക്കന്‍ പ്രവിശ്യ പോലീസ് വക്താവ് ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ബിന്‍ ഷാര്‍ അല്‍ ഷെഡ്രി പറഞ്ഞു.

ചട്ടങ്ങള്‍ അനുസരിച്ച്, കോവിഡ് -19 വിരുദ്ധ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ ശിക്ഷകള്‍ക്ക് വിധേയരാകേണ്ടിവരും. കോവിഡ് മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ ലംഘിക്കുന്നവര്‍ 2,00000 സൗദി റിയാല്‍വരെ പിഴ ശിക്ഷയും അല്ലെങ്കില്‍ രണ്ട് വര്‍ഷത്തോളം തടവോ അല്ലെങ്കില്‍ പിഴയും തടവ് ശിക്ഷയും ഒരുമിച്ച് നേരിടേണ്ടിവരും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും തടവ് ശിക്ഷയും ഇരട്ടിയാകും.