റിയാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മെയ് 17 മുതല്‍ സര്‍വീസില്ലെന്ന് സൗദിയ വിമാന കമ്പനി. ഇന്ത്യ കോവിഡ് രൂക്ഷമായ പട്ടികയിലുള്ളതിനാലാണ് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. നിരവധി പ്രവാസികള്‍ക്ക് നിരാശയുണ്ടാക്കുന്നതാണ് സൗദിയ വിമാന കമ്പനിയുടെ തീരുമാനം

മെയ് 17 മുതല്‍ സൗദിയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് എടുത്തുകളയും. എന്നാല്‍ കോവിഡ് അതിരൂക്ഷമായ രാജ്യങ്ങളിലേക്ക് പ്രത്യേക കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളിലേക്കാണ് വിലക്കുള്ളത്. അതുകൊണ്ട്തന്നെ മെയ് 17 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ത്യയിലേക്കുണ്ടാവില്ല. സൗദിയ വിമാനകമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഇന്ത്യക്കാരായ ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചിരിക്കയാണ്.