റിയാദ്; സൗദിയ എയര്‍ലൈന്‍സ് നാളെ മുതല്‍ തിരുവന്തപുരത്തേക്ക് സര്‍വ്വീസ് നടത്തും. റിയാദില്‍ നിന്നും ഒന്നും ജിദ്ദയില്‍ നിന്നും രണ്ടും ട്രിപ്പുകളാണ് ആഴ്ചയിലുണ്ടാവുക. 

റിയാദില്‍ നിന്നും സൗദി സമയം രാവിലെ 4.40 പുറപ്പെട്ട് ഉച്ചക്ക് 12.15 ന് തിരുവന്തപുരത്ത് എത്തും. തിരിച്ച് ഉച്ചക്ക് 1.45 ന് മടങ്ങി റിയാദില്‍ വൈകുന്നേരം 4 മണിക്കെത്തും. 

ജിദ്ദയില്‍ നിന്നും വൃാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 3.35 പുറപ്പെട്ട് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തെത്തും. തിരിച്ച് ഉച്ചയ്ക്ക് 1.30 ന് മടങ്ങി വൈകുന്നേരം 4.30 ന് ജിദ്ദയില്‍ എത്തും.

നിലവില്‍ നെടുമ്പാശ്ശേരിയടക്കം ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് സൗദിയ എയര്‍ലൈന്‍സ് സര്‍വ്വീസ് നടത്തുന്നുണ്ട്. ദല്‍ഹി, ഹൈദരാബാദ്, മുംബൈ, ലക്നൗ, ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളാണ് ഇവ.