അല്‍കോബാര്‍: ഫെബ്രുവരി 28 ഞായര്‍ ദഹറാന്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് അന്തരിച്ച തിരൂര്‍ നിറമരുതൂര്‍  പഞ്ചാരമൂല സ്വദേശി അമ്പാട്ട് പറമ്പില്‍ പരേതരായ മൂസ- സാറുമ്മ എന്നിവരുടെ മകന്‍ അബ്ദുല്‍ മജീദിന്റെ (59) മൃതദേഹം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദമ്മാം  ഫൈസലിയ്യയില്‍ ഖബറടക്കും .ബീവിയാണ് ഭാര്യ,നൌഫല്‍,നൌസിയ,ഫൌസിയ എന്നിവര്‍ മക്കളാണ്.

ഇരുപത്തിയാറു വര്‍ഷമായി  അല്‍കോബാറിലെ റഫ്രിജറേഷന്‍ ഹൌസ് കോണ്‍ട്രാകടിംഗ് കമ്പനിയില്‍ ഇന്സുലേറ്ററായി ജോലി ചെയ്തു വരികയായിരുന്നു.നിയമ നടപടി ക്രമങ്ങള്‍ക്ക് കമ്പനിയിലെ സഹപ്രവര്‍ത്തകനും കെ.എം.സി.സി പ്രതിനിധിയുമായ  അസ്ഹറുദ്ധീന്‍ അലനല്ലൂര്‍ നേതൃത്വം നല്‍കി.