ജിദ്ദ : നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന, ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, കലാ, കായിക - സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ വി. കെ. റൗഫിന് പെരിന്തല്‍മണ്ണ എന്‍. ആര്‍. ഐ ഫോറം (പെന്ററിഫ് ) യാത്രയയപ്പ് നല്‍കി. 

യാത്രയയപ്പ് യോഗത്തില്‍  ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ കോഴിശ്ശേരി അധ്യക്ഷത വഹിച്ചു. അയ്യൂബ് മുസ്ലിയാരകത്ത് മുഖ്യ പ്രഭാഷണം നടത്തി. അഷറഫ് താഴേക്കോട്,  അക്ബര്‍ ആലിക്കല്‍, നൗഫല്‍ പാങ്ങ്,  നിഹ്മത്തുള്ള തുടങ്ങിയവര്‍ സംസാരിച്ചു. നാല് പതിറ്റാണ്ട് നീണ്ട തന്റെ  പ്രവാസ അനുഭവങ്ങള്‍ മറുപടി പ്രസംഗത്തില്‍  റൗഫ് പങ്ക് വെച്ചു. നാട്ടിലായാലും പെന്റീഫ് ന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ കൂടെയുണ്ടാവുമെന്നും, പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുമെന്നും റൗഫ് പറയുകയുണ്ടായി. അലി ഹൈദര്‍, മുഹ്‌സിന്‍, അക്ബര്‍, ലത്തീഫ് കാപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.നാസര്‍ ശാന്തപുരം സ്വാഗതവും, മജീദ്. വി. പി. നന്ദിയും രേഖപ്പെടുത്തി.