റിയാദ് : തലസ്ഥാനമായ റിയാദില്‍ നിന്നും 1000 കിലോ മീറ്റര്‍ അകലെയുള്ള ഖഫ്ജിയില്‍ മരണമടഞ്ഞ കൊല്ലം ചിതറ സ്വദേശി ശശിധരന്‍ പിള്ളയുടെ (59) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഖഫ്ജിയിലെ താമസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ  കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ഖഫ്ജിയിലെ ശശിധരന്‍ പിള്ളയുടെ സുഹൃത്തുക്കളും അദ്ദേഹത്തിന്റെ നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. ചിതറയിലെ അദ്ദേഹത്തിന്റെ കുടുംബ വീട്ടിലാണ് സംസ്‌കാരം നടന്നത്.