ജിദ്ദ: പതിനഞ്ച് ദിവസം മുമ്പ് ജിദ്ദയില്‍ ബാത്ത് റൂമില്‍ തലയിടിച്ച് വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊണ്ടോട്ടി ഓമാനൂര്‍ തടപ്പറമ്പ് സ്വദേശി മട്ടില്‍ പറമ്പില്‍ പള്ളിയാളില്‍ അഷ്റഫ്(43) ആണ് മരിച്ചത്. ബാത്ത് റൂമില്‍ വഴുതി തല അടിച്ചു വീണതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിനഞ്ച് ദിവസം മുമ്പാണ് രക്തസമര്‍ദ്ദം കൂടി ബാത്ത് റൂമില്‍ വീണത്.

ഒരു മിനി മാര്‍ക്കറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. നിയമ തടസങ്ങള്‍ കാരണം ഏഴു വര്‍ഷമായി നാട്ടിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഭാര്യ: ഹഫ്സത്ത്. മൃതദേഹം ജിദ്ദയില്‍ മറവു ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി നടത്തിവരുന്നു.