റിയാദ്: സൗദിയില്‍ ഇന്ന് 230 പേരിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മൂലം ഇന്ന് 11 പേരാണ് മരിച്ചത്. സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,58,102 ആണ്. കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5930 പേരുമാണ്.
368 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,47,881 പേരുമാണ്. 4291 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 607 പേരാണ് അത്യാസന്ന നിലയിലുള്ളത്.
റിയാദ് 78, മക്ക 42, കിഴക്കന്‍പ്രവിശ്യ 29, മദീന 20, അസീര്‍ 13, അല്‍ ഖസീം 12, ഹായില്‍ 9, അല്‍ ബാഹ 8, തബൂഖ് 7, വടക്കന്‍ അതിര്‍ത്തി, നജ്റാന്‍ എന്നിവിടങ്ങളില്‍ 6 വീതം, അല്‍ ജൗഫ് 4, ജിസാന്‍ 3 എന്നിങ്ങനെയാണ് ഇന്ന് സൗദിയിലെ വിവിധ പ്രവിശ്യകളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍.