റിയാദ്:  സൗദിയില്‍ ഇന്ന് 249 പേരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മൂലം ഇന്ന് 12 പേരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 337 പേര്‍ ഇന്ന് രോഗ മുക്തി നേടിയതായും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 249 പേരിലാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതെന്ന് സൂദി ആരോഗയ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,57,872 ആണ്. കോവിഡ് മൂലം ഇന്ന് 12 മരണവും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചവരാകട്ടെ 5919 പേരാണ്. 337 പേരുടെ രോഗ മുക്തിയും ഇന്ന്  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,47,513 പേരുമാണ്. 4440 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 632 പേരാണ് അത്യാസന്ന നിലയിലുള്ളത്.

റിയാദ് 65, മക്ക 51, മദീന 32, കിഴക്കന്‍ പ്രവിശ്യ 29, അല്‍ ഖസീം 19, അസീര്‍ 17, നജ്റാന്‍ 13, അല്‍ ബാഹ 9, ഹായില്‍ 6, ഹുഫൂഫ് 4, തബൂഖ് 3, ജിസാന്‍ 1 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത വിവിധ സ്ഥലങ്ങള്‍.