റിയാദ്: പ്രവാചകന്‍ മുഹമ്മദ് നബിയെ കുറ്റപ്പെടുത്തിയും നിന്ദിച്ചും കൊണ്ടുള്ള കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നതിനെ സൗദി അറേബ്യ അപലപിച്ചു. ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും സൗദി അറേബ്യ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചതായി സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ദൈവത്തേയൊ, പ്രവാചകന്‍ മുഹമ്മദ് നബിയുയേയൊ മറ്റേതെങ്കിലും പ്രവാചകകരെയോ അവഹേളിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതിനെ രാജ്യം അപലപിക്കുന്നു. ആരൊക്കെ ചെയ്താലും എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും രാജ്യം അപലപിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

'ബഹുമാനം, സഹിഷ്ണുത, സമാധാനം എന്നിവയുടെ ഒരു ദീപമായിരിക്കണം അഭിപ്രായ സ്വാതന്ത്ര്യവും സംസ്‌കാരവും. മറിച്ച് അത് വിദ്വേഷം, അക്രമം, തീവ്രവാദം എന്നിവ സൃഷ്ടിക്കുന്നതാവരുത്. മത ആചാരങ്ങളെയും പ്രവൃത്തികളെയും നിന്ദിക്കരുത്. ലോക സഹവര്‍ത്തിത്വത്തിനും ജനങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങള്‍ക്ക് അയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.
ജാഫറലി പാലക്കോട്.