ദമ്മാം: ജോലി ആവശ്യാര്‍ഥം ദമ്മാമില്‍ നിന്നും ജിദ്ദയിലേക്ക് സ്ഥലം മാറി പോകുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി അംഗം സിദ്ദീഖ് എടക്കാടിനു ബ്ലോക്ക് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഏഴുവര്‍ഷമായി സലാമത്തെക് മെഡിക്കല്‍ സെന്ററില്‍ ഇന്‍ഷുറന്‍സ് കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ജിദ്ദയിലെ ഒരു മെഡിക്കല്‍ സ്ഥാപനത്തിലേക്ക്  പോകുന്ന സിദ്ദീഖിന് സോഷ്യല്‍ ഫോറത്തിന്റെ ഉപഹാരം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട് കൈമാറി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി സുബൈര്‍ നാറാത്ത്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അഹ് മദ് യൂസുഫ്, റെനീഷ്, അഹ് മദ് സൈഫുദ്ദീന്‍, സബീര്‍, ഷെരീഫ് തങ്ങള്‍, അഫ്നാസ് സംബന്ധിച്ചു.