റിയാദ്: സൗദി ലക്ഷ്യമിട്ടുള്ള ഹൂത്തി ഡ്രോണ്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തു. തെക്കന്‍ മേഖലയിലെ ജനവാസകേന്ദ്രമായിരുന്നു ഡ്രോണ്‍ ലക്ഷ്യമിട്ടിരുന്നത്. നജ്റാന്‍ ലക്ഷ്യമാക്കി വൈകുന്നേരം എത്തിയ മറ്റൊരു ഡ്രോണും സേന തകര്‍ത്തു.

സൗദി അറേബ്യയെ ലക്ഷ്യമാക്കി സ്ഫോടകവസ്തുക്കള്‍ നിറച്ച ഹൂത്തി ഡ്രോണ്‍ അറബ് സഖ്യസേന തടഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എയാണ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സൗദി അറേബ്യ ലക്ഷയമാക്കി ഹുത്തികള്‍ ഡോണ്‍ തൊടുത്തുവിട്ടത്.

തെക്കന്‍ മേഖലയിലെ ജനവാസകേന്ദ്രമായിരുന്നു ഡ്രോണ്‍ ലക്ഷ്യമിട്ടിരുന്നതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. അതേസമയം രണ്ടാമത്തെ ഡ്രോണ്‍ നജ്റാനെ ലക്ഷ്യമാക്കി വൈകുന്നേരം എത്തിയെങ്കിലും അതും സഖ്യ സേനക്കു തടുക്കാനായതായും കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

Content Highlights:  Saudi-led coalition intercepts Houthi drone, ballistic missile attack