റിയാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച നരേന്ദ്ര മോദിയെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമോദിച്ചു. കിരീടാകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുമോദനമറിയിച്ചു.

മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച സൽമാൻ രാജാവ്, വിജയകരമായി കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് കഴിയട്ടെയെന്ന് എന്നും ആശംസിച്ചു. ഇന്ത്യക്കാർക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയു കൈവരിക്കാൻ സാധിക്കട്ടെയെന്നും ആശംസാക്കുറിപ്പിലുണ്ട്.

കിരീടാകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തെരഞ്ഞെടുപ്പ് വിജയത്തിൽ നരേന്ദ്ര മോദിയെ അനുമോദിച്ച് സന്ദേശം അയച്ചു. ഇന്ത്യയും സൗദിയും തമ്മിൽ നല്ല ബന്ധമാണ് നിലവിലുള്ളത്. തുടർന്നും ഈ ബന്ധം സുദൃഢമാക്കാൻ ഇരു രാജ്യങ്ങൾക്കും സാധിക്കുമെന്നാണ് രണ്ട് രാജ്യങ്ങളുടേയും പ്രതീക്ഷയെന്ന് സന്ദേശത്തിൽ പറയുന്നു.

Content Highlights: modi for winning 2019 sabha election