റിയാദ്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്കൊപ്പം ചില ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച സൗദി അറേബ്യ സന്ദര്‍ശിച്ചുവെന്ന തരത്തിലുള്ള ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സൗദി അറേബ്യ നിഷേധിച്ചു. റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചുകൊണ്ട് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.
'യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുടെ ഈഅടുത്ത ദിവസത്തെ സൗദി സന്ദര്‍ശന വേളയില്‍ സൗദി കിരീടാവകാശിയും ഇസ്രായേല്‍ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പത്ര റിപ്പോര്‍ട്ടുകള്‍ ഞാന്‍ കാണുവാനിടയായി. എന്നാല്‍ അത്തരം ഒരു മീറ്റിംഗ് നടന്നിട്ടില്ല. അമേരിക്കന്‍ ഉദ്യോഗസ്ഥരും സൗദി ഉദ്യോഗസ്ഥരും മാത്രമാണ് ഉണ്ടായിരുന്നത്. - പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ട്വീറ്റില്‍ പറഞ്ഞു.
Content Highlights: Saudi Foreign Minister Denies Crown Prince Meeting With Israelis