റിയാദ്: വ്യക്തികള്‍ വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ട് സൗദി കസ്റ്റംസ് വിശദീകരണം നല്‍കി. വര്‍ഷത്തില്‍ രണ്ട് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സൗദി, ഗള്‍ഫ് പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് ചട്ടങ്ങള്‍ അനുശാസിക്കുന്നതായി കസ്റ്റംസ് വ്യക്തമാക്കി. എന്നാല്‍, ഓരോ മൂന്നു വര്‍ഷത്തിനിടയില്‍ സ്വകാര്യ വിഭാഗത്തില്‍ ഒരു വാഹനം മാത്രമേ ഇറക്കുമതി ചെയ്യാന്‍ പ്രവാസികള്‍ക്ക് അവകാശമുള്ളൂ.

വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ സമൂഹത്തിലെ എല്ലാ അംഗങ്ങളും വിവരങ്ങള്‍ സത്യസന്ധവും കൃത്യതയുമുള്ളതായിരിക്കുവാന്‍ ശ്രമിക്കണം. ഏതെങ്കിലും വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമുമ്പ് ആധികാരികത പരിശോധിക്കണം. വിശ്വസനീയവും ദൗദ്യോഗീകവുമായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Content Highlights: Saudi Customs dismisses rumors regarding import of vehicles