ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 101 പേര്‍ക്ക് മാത്രം. സൗദിയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 

ഒമ്പത് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 182 പേര്‍ കോവിഡ് മുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,54,263 ആയി വര്‍ദ്ധിച്ചു

ആകെ രോഗബാധിതരുടെ എണ്ണം 3,62,979 ആയി. ആകെ മരണം 6,239 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2477 പേരാണ്. ഇതില്‍ 354 പേര്‍ മാത്രമാണ് ഇനി അത്യാസന്ന നിലയിലുള്ളത്.

ഇന്നും ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്. റിയാദ് 43, മക്ക 24, കിഴക്കന്‍ പ്രവിശ്യ 14, അല്‍ഖസീം 4, മദീന, തബൂഖ്, ഹായില്‍ എന്നിവിടങ്ങളില്‍ 3 വീതം, അസീര്‍, നജ്റാന്‍, അല്‍ബാഹ എന്നിവിടങ്ങളില്‍ 2 വീതം, അല്‍ജൗഫ് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തത്.