റിയാദ്: സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സൗദിയിലൊട്ടാകെ 149 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,62,488 ആയി.

എട്ട് പേരുടെ മരണം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 6,204 ആയി. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 159 പേര്‍ കോവിഡ് മുക്തരായതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 3,53,512 ആയി വര്‍ദ്ധിച്ചു. 

നിലവില്‍ ചികിത്സയിലുള്ളത് 2,772 പേരാണ്. ഇതില്‍ 401 പേര്‍ മാത്രമാണ് ഇനി അത്യാസന്ന നിലയിലുള്ളത്. 

ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് റിയാദിലും മക്കയിലുമാണ്. റിയാദ് 46, മക്ക 31, കിഴക്കന്‍ പ്രവിശ്യയില്‍ 21, അസീര്‍, മദീന എന്നിവിടങ്ങളില്‍ 10 വീതം, നജ്റാന്‍ 7, തബൂഖ് 6, അല്‍ഖസീം, വടക്കന്‍ അതിര്‍ത്തി 5 വീതം, ഹായില്‍ 3, അല്‍ ജൗഫ്, ജിസാന്‍ എന്നിവിടങ്ങളില്‍ 2 വീതം, അല്‍ബാഹ 1 എന്നിങ്ങനെയുമാണ്‌ ഇന്ന് വിവിധ പ്രവിശ്യകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്.