റിയാദ്: സൗദിയില്‍ ഇന്ന് 311 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധികരുടെ എണ്ണം 3,52,160 ആയി.

ഇന്ന് കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്. 55 പേര്‍ക്കാണ് റിയാദില്‍ രോഗം സ്ഥിരീകരിച്ചത്. മദീന 46, യാമ്പു 23, ജിദ്ദ 23, ഹുഫൂഫ് 15, ബുറൈദ 14, മക്ക 14 എന്നിങ്ങനെയാണ് കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത മറ്റുസ്ഥലങ്ങള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചത് 15 പേര്‍ മാത്രമാണ്. ഇതിനകം കോവിഡ് ബാധിച്ച് ആകെ മരിച്ചത് 5605 പേരുമാണ്. 412 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,39,114 പേരുമാണ്. 7441 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 798 പേരാണ് അത്യാസന്ന നിലയിലുള്ളത്.