തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് യമന്‍ സിയാമീസ് ഇരട്ടകളായ 'യൂസുഫ്, യാസിന്‍'' എന്നിവരെ യമനില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു.

റിയാദ്: യമന്‍ സയാമീസ് ഇരട്ടകളായ 'യൂസഫിനെയും യാസിനെയും വൈദ്യപരിശോധനയ്ക്കും സാധ്യമെങ്കില്‍ അവരെ വേര്‍തിരിക്കാനുള്ള ശസ്ത്രക്രിയയ്ക്കുമായി യമനില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി സല്‍മാന്‍ രാജാവ് ഉത്തരവിട്ടതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ മാതാപിതാക്കള്‍ക്കൊപ്പം ഇരട്ടകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി രാജകീയ കോടതിയുടെ ഉപദേഷ്ടാവും, കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റെര്‍ സൂപ്പര്‍വൈസര്‍ ജനറലും, സയാമീസ് ഇരട്ടകളെ വേര്‍തിരിക്കുന്നതില്‍ വിദഗ്ധരായ മെഡിക്കല്‍ സംഘത്തിന്റെ തലവനുമായ ഡോ. അബ്ദുല്ല അല്‍ റബിയ പറഞ്ഞതായി എസ്.പിഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഈ മാനുഷിക സമീപനം സൗദി അറേബ്യ, അറബ് ലോകം, ഇസ്ലാമിക ലോകം, ആഗോള തലം എന്നിങ്ങനെ ദരിദ്രര്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ മാനുഷിക നിലപാടുകളുടെ സമീപനത്തിന്റെ ഭാഗമാണെന്ന് ഡോ. അല്‍-റബിയ കൂട്ടിച്ചേര്‍ത്തു.

ഇരട്ടകളെ വളരെ ശ്രദ്ധയോടെയും അവരുടെ കൈമാറ്റം വേഗതയിലുമാക്കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചതായും ഡോ. അബ്ദുല്ല അല്‍ റബിയ പറഞ്ഞു.