റിയാദ്: സൗദിയിലെ പ്രവാസികള്‍ക്ക് കൊറോണയുടെ പശ്ചാത്തലത്തില്‍ നാട്ടില്‍നിന്നും തിരികെ പാകാനാവാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യ അടക്കമുള്ള, നിലവില്‍ സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ വിദേശികളുടെ ഇഖാമയും, റീ-എന്‍ട്രി വിസയും സൗദി അറേബ്യ ദീര്‍ഘിപ്പിച്ചു നല്‍കുന്നു.

നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റെറുമായി സഹകരിച്ചാണ് ഇക്കാമയും റീ എന്‍ട്രിയും ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. സൗദി പാസ്പോര്‍ട്ട് വിഭാഗം ഇക്കാര്യം സഥിരീകരിച്ചിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അഭ്യര്‍ത്ഥയെ തുടര്‍ന്നാണ് ജൂലൈ 31 വരെ കാലാവധി ദീര്‍ഘിപ്പിക്കുന്നത്.