റിയാദ്: കോവിഡ് പരിശോധന നടത്തിയതില്‍ സൗദി അറേബ്യ ജി 20 രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം. ഇതിനകം സൗദി അറേബ്യ 30,000,000 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

കോവിഡ് കേസുകളുടെ വ്യാപനം കുറയ്ക്കുന്നതിനും ആരോഗ്യ സ്ഥിരത, സുരക്ഷ എന്നിവ ലക്ഷ്യമിട്ടും പ്രധാനമായി കോവിഡ് ടെസ്റ്റുകള്‍ വിപുലീകരിക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ ശുപാര്‍ശ ചെയ്തിരുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ ജി 20 രാജ്യങ്ങളില്‍ രാജ്യം ഒന്നാം സ്ഥാനത്തെത്തിയതായി മന്ത്രാലയം അറിയിച്ചു. എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും എളുപ്പത്തിലുള്ള സേവന ലഭ്യത ലഭ്യമാക്കാന്‍ വിപുലീകരിച്ച ടെസ്റ്റ് സംവിധാനം ഒരുക്കി. പരിശോധനാ ഫലങ്ങള്‍ നല്‍കുന്നതിലെ വേഗത, പ്രതിരോധ നടപടികളെ പിന്തുണയ്ക്കുകയുണ്ടായി.