ജിദ്ദ: സൗദിയിലെ എല്ലാ വില്‍പന വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും 15 ശതമാനം മൂല്യ വര്‍ധിത നികുതി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന് പുറത്തുനിന്നും ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങള്‍ക്കും ജൂലൈ ഒന്നു മുതല്‍ 15 ശതമാനം വാറ്റ് ഈടാക്കുമെന്ന് സൗദി കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
പോര്‍ട്ടുകളില്‍ പാര്‍സലുകള്‍ എത്തുന്ന ദിവസത്തിനനുസരിച്ചായിരിക്കും വാറ്റ് ചുമത്തപ്പെടുക. ജൂലൈ ഒന്നിനോ ശേഷമോ പോര്‍ട്ടുകളില്‍ എത്തുന്ന എല്ലാ പാര്‍സലുകള്‍ക്കും നികുതി അടക്കേണ്ടിവരും. നിലവില്‍ രാജ്യത്ത് അഞ്ച് ശതമാനമാണ് മൂല്യ വര്‍ധിത നികുതി ഈടാക്കുന്നത്. ജൂലൈ ഒന്നിന് ശേഷം ഇത് 15 ശതമാനമാകും.
Content Highlights: Saudi Arabia to levy 15% VAT on goods imported via online platforms