റിയാദ്: സ്പോര്‍ട്സ് ഫെഡറേഷനുകളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ സൗദി വനിതകളുടെ അംഗസംഖ്യ 30 ശതമാനമാണെന്ന് സൗദി അറേബ്യന്‍ ഒളിമ്പിക് കമ്മിറ്റി (എസ് എ ഒ സി) ചെയര്‍മാന്‍ കൂടിയായ കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ പറഞ്ഞു.

ജിഡിപിയില്‍ സ്പോര്‍ട്സ് മേഖലയുടെ സംഭാവന 640 മില്യണ്‍ ഡോളറില്‍ നിന്ന് 1.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും രണ്ട് വര്‍ഷത്തിനിടെ 170 ശതമാനം വര്‍ധനവുണ്ടായതായും സര്‍ക്കാര്‍ ആശയവിനിമയ സമ്മേളനത്തില്‍ പങ്കെടുത്തുകാണ്ട് മന്ത്രി പറഞ്ഞു.

സൗദിയിലെ സ്പോര്‍ട്സ് പരിശീലകമാര്‍ 13 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി ഉയര്‍ന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 'സ്പോര്‍ട്സ് ഗ്രൂപ്പുകള്‍ 450 ല്‍ എത്തി. അതില്‍ 200 ഗ്രൂപ്പുകള്‍ സ്ത്രീകളുടെ ഗ്രൂപ്പുകളാണ്.

13 സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്കും ഫെഡറേഷനുകള്‍ക്കുമായി ആദ്യമായി സ്വകാര്യ സ്പോര്‍ട്സ് നിക്ഷേപ കമ്പനികളുടെ സ്ഥാപനം അംഗീകരിച്ചതായി മന്ത്രി പറഞ്ഞു.
ഫോര്‍മുല 1 റേസിംഗ് മത്സരം ഡിസംബറില്‍ സൗദി അറേബ്യയില്‍ നടക്കും. 2023 ലെ ലോക ആയോധനകല ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്നും സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര പരിപാടികളെകുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.