ജിദ്ദ: സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ തൊടുത്തുവിട്ട രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന നശിപ്പിച്ചതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

സൗദി അറേബ്യയിലെ പൗരന്മാരെ ലക്ഷ്യമിട്ടുള്ള സൈനിക ശ്രമത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) സെക്രട്ടറി ജനറല്‍ യൂസഫ് ബിന്‍ അഹ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍-ഒതൈമീന്‍ അപലപിച്ചു. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികളിലും ഒ.ഐ.സിയുടെ നിലപാടും ഐക്യദാര്‍ഡ്യവും അല്‍-ഒതൈമര്‍ന്‍ വീണ്ടും എടുത്തുപറഞ്ഞു.

ഫെബ്രുവരി മാസത്തില്‍ നേരത്തെയും അബ്ഹ വിമാനത്താവളത്തിന് നേരെയടക്കം സൗദിക്കുനേരെ ഹൂത്തി മിലീഷ്യകള്‍ നടത്തിയ ഒന്നിലധികം ഡ്രോണ്‍ ആക്രമണങ്ങളെ അറബ് സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. നേരത്തെ ഹൂത്തികളുടെ ആക്രമണത്തില്‍ ഒരു യാത്രാ വിമാനത്തിന് തീ പിടിച്ച സംഭവത്തിലടക്കം അന്താരാഷ്ട്ര തലത്തില്‍തന്നെ വിവിധ രാജ്യങ്ങള്‍ അപലപിച്ചിരുന്നു.

Content Highlights: Saudi Arabia says it foiled Houthi drone attack on Abha airport