റിയാദ്: അടുത്ത വ്യാഴാഴ്ച മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന (ഇസ്തിസ്ഗ) നടത്താന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് സൗദി അറേബ്യയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തതായി സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
മഴ പെയ്യാന്‍ താമസം നേരിടുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബി ഇസ്തിസ്ഗ പ്രാര്‍ത്ഥന നടത്താറുണ്ട്. പ്രവാചകന്റെ പ്രവൃത്തികള്‍ പിന്തുടരുന്ന നല്ല അനുകരണമാണ് ഇസ്തിസ്ഗ പ്രാര്‍ത്ഥന എന്ന് പ്രസ്താവനയില്‍ പറഞ്ഞു.
നല്ല പ്രവൃത്തിയിലേക്കുള്ള മാനസാന്തരത്തിനും ക്ഷമയ്ക്കും കരുണയ്ക്കും വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ സല്‍മാന്‍ രാജാവ് എല്ലാവരോടും ആഹ്വാനം ചെയ്തു.