ജിദ്ദ: സൗദയില്‍ 403 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 600 പേര്‍ കൊവിഡ് രോഗമുക്തരായി. 28 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 4683 ആയി. 

600 പേര്‍ കോവിഡ് മുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,17,005 ആയി. സൗദിയില്‍ ആകെ 3,33,193 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 11,505 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 1032 പേര്‍ അത്യാസന്ന നിലയിലുമാണ്. 

ഇന്ന് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയിലും ജിദ്ദയിലുമാണ്. രണ്ടിടങ്ങളിലും 43 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഹൂഫൂഫ്, മക്ക -32, റിയാദ് -29, ദമ്മാം - 21, ഹായില്‍ - 20, ദഹ്‌റാന്‍ - 16, ബല്‍ജുര്‍ഷി -11 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത മറ്റു സ്ഥലങ്ങള്‍.

Content Highlights: saudi arabia reports 403 new covid cases