റിയാദ്: സൗദിയില്‍ പുതുതായി 3383 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം. ഇതോടെ സൗദിയില്‍ രോഗം ബാധിച്ചവരുചെ ആകെ എണ്ണം 1,97,608 ആയി. 24 മണിക്കുറിനുള്ളില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് 54 പേര്‍ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 1,752 ആയി. 

ഇന്ന് 4909 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,37,669 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളത് 58187 പേരാണ്. ഇവരില്‍ 2287 പേരുടെ നില ഗുരുതരവുമാണ്.

റിയാദ്: 397, ഹുഫൂഫ്: 277, മക്ക: 271, ഖത്തീഫ്: 181, മദീന: 179, തായിഫ്: 164, ജിദ്ദ: 164, ഖമീസ് മുഷൈത്ത്: 158, അല്‍മൊബാരിസ്: 149, ദമ്മാം: 141, ബുറൈദ: 134, മറ്റ് സിറ്റികളില്‍ 100 നു താഴേയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയിലെ വിവിധ സിറ്റികളില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Saudi Arabia reports 3383 COVID-19 cases, 54 deaths